ടാർപോളിൻ കമ്പനിയുടെ 
പറമ്പിന് തീ പിടിച്ചു

കഞ്ചിക്കോട് ടാർപോളിൻ കമ്പനിയിലുണ്ടായ തീപിടിത്തം 
അഗ്നിശമന സേനാംഗങ്ങൾ അണയ്‌ക്കുന്നു


കഞ്ചിക്കോട് ആശുപത്രി ജങ്‌ഷന് സമീപം ടാർപോളിൻ കമ്പനിയുടെ പറമ്പിന് തീ പിടിച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച പകൽ ഒന്നിനാണ് സംഭവം. സൂര്യ പോളിമേഴ്സ് ആൻഡ്‌ പ്ലാസ്റ്റിക് കമ്പനിയുടെ പറമ്പിലാണ് തീ പിടിച്ചത്. സമീപത്ത്‌ മറ്റൊരു ടാർപോളിൻ കമ്പനിയുമുണ്ട്‌.        കമ്പനിക്കുള്ളിൽ വെൽഡിങ്‌ ജോലി നടക്കുന്നുണ്ട്‌. ഇതിലെ തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് അഗ്നിശമന സേന പറഞ്ഞു. ചൂടുകൂടി വരുന്ന സാഹചര്യവും കാറ്റും കണക്കിലെടുത്ത് കഞ്ചിക്കോട് മേഖലയിലെ കമ്പനികളുടെ പരിസരത്തുള്ള കാട്, പുല്ല് എന്നിവ വെട്ടിമാറ്റി അഗ്നിബാധ തടയണമെന്ന് കഞ്ചിക്കോട് അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് പറഞ്ഞു. Read on deshabhimani.com

Related News