മികവിന്റെ 5 മുഖങ്ങൾ



പാലക്കാട് കാർഷികവികസന –- കർഷകക്ഷേമ വകുപ്പിന്റെ അഞ്ചു സംസ്ഥാന പുരസ്കാരങ്ങൾ പാലക്കാടിന്. കേരകേസരി, പച്ചക്കറി കർഷകനുള്ള പുരസ്കാരം, കർഷക പ്രതിഭ, ക്ലസ്റ്റർ, ഓണത്തിന് ഒരു മുറം പച്ചക്കറി പുരസ്കാരങ്ങളാണ് ജില്ലയ്ക്ക് ലഭിച്ചത്.സംസ്ഥാന സർക്കാരിന്റെ മികച്ച കേരകർഷകനുള്ള കേരകേസരി പുരസ്കാരം മീനാക്ഷീപുരം വടകാട്ടുകുളം ശിവഗണേശന്‌ ലഭിച്ചു.  രണ്ടുലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം. മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരത്തിന് വടകരപ്പതി ഒഴലപ്പതി സ്വദേശി ആർ മോഹൻരാജ് അർഹനായി. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കോളേജ് വിദ്യാർഥികളിലെ മികച്ച കർഷകപ്രതിഭകളിൽ രണ്ടാംസ്ഥാനം ചിറ്റൂർ ഗവ. കോളേജ് വിദ്യാർഥിയും അത്തിക്കോട് സ്വദേശിയുമായ എസ് ഷെരീഫ് നേടി.  സ്വന്തമായി ആധുനിക കൃഷിരീതികളും ശാസ്ത്രീയരീതികളും അവലംബിച്ച് കൃഷി ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത്. 25,000 രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്ററുകളിൽ രണ്ടാംസ്ഥാനം പരുതൂർ പഞ്ചായത്ത് പള്ളിപ്പുറം ക്ലസ്റ്ററിന്‌ എ ഗ്രേഡ് ലഭിച്ചു. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയിൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനം കല്ലടിക്കോട് മോഴാനി വീട്ടിൽ എം കെ ഹരിദാസനാണ്.  25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം. Read on deshabhimani.com

Related News