മേലാമുറിയിൽ പശുവിന് 
പേവിഷബാധ



പാലക്കാട്  പാലക്കാട് നഗരത്തിലെ മേലാമുറിയിൽ കറവപ്പശുവിന് പേവിഷബാധ. മേലാമുറി കാളംപുഴകളം സ്വദേശി ജെമിനി കണ്ണന്റെ പശു ഞായർ വൈകിട്ടാണ് പേബാധയുടെ ലക്ഷണം പ്രകടിപ്പിച്ചത്. തിങ്കൾ രാവിലെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് പേവിഷബാധ സ്ഥിരീകരിച്ചു.  മൂന്നുമാസംപ്രായമുള്ള കിടാവും നിരീക്ഷണത്തിലാണ്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പശുവിനെ എപ്പോഴാണ് പട്ടി കടിച്ചതെന്ന് അറിയില്ലെന്ന് ഉടമ ജെമിനി പറഞ്ഞു.       രോഗലക്ഷണം തുടങ്ങിയശേഷമാണ് പശുവിന്റെ വയറിന്റെ ഭാഗത്ത്‌ ചെറിയ മുറിവ് കണ്ടെത്തിയത്.  പശുവിനെ കൊല്ലാൻ വകുപ്പില്ലാത്തതിനാൽ ചാവുന്നതുവരെ കെട്ടിയിടുകയാണ് ചെയ്യുകയെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പശുവിനെ പരിപാലിച്ച ഉടമ ജെമിനിയുൾപ്പെടെയുള്ളവർ തിങ്കളാഴ്‌ച കുത്തിവയ്‌പ്പെടുത്തു. Read on deshabhimani.com

Related News