300 കോവിഡ്‌



 പാലക്കാട്    ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ്‌ രോഗികൾ‌ 300 കടന്നു. 349 പേർക്കാണ്‌ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 248 പേരും ഉറവിടമില്ലാത്ത 85 രോഗികളും ഇതിൽപ്പെടും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 15പേരും വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും രോഗമുണ്ട്.  129പേർ രോഗമുക്തരായി. 18ന് മരിച്ച എരിമയൂർ സ്വദേശിക്ക്‌(79)കോവിഡ് സ്ഥിരീകരിച്ചു.  പാലക്കാട്‌ നഗരത്തിലെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന 13 പുരുഷന്മാർക്കും കഞ്ചിക്കോട്‌ അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ 75 പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ സെപ്‌തംബർ എട്ടിനാണ് പ്രതിദിന കോവിഡ് കണക്ക് 200 കടന്നത്. പിന്നീട് നാലുതവണ ഇരുന്നൂറിനു മുകളിൽ പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇപ്പോൾ 2,046 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌‌. ഒരാൾവീതം തൃശൂർ, കൊല്ലം, കോട്ടയം ജില്ലകളിലും രണ്ടുപേർ വയനാട്, നാലുപേർ എറണാകുളം, 12പേർ കോഴിക്കോട്, 31പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. ശനിയാഴ്‌ച രോഗം ബാധിച്ചവരിൽ 73 ദിവസം പ്രായമുള്ള ആൺകുഞ്ഞുമുണ്ട്‌. ഇതുവരെ 56,980 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചതിൽ 54,776 ഫലം ലഭിച്ചു. ശനിയാഴ്‌ച 722 ഫലം പുറത്തുവന്നു.  പുതുതായി 518 സാമ്പിൾ അയച്ചു. 7,671 പേർക്കാണ്‌ ഇതുവരെ പോസിറ്റീവ്‌ ആയത്‌. വരുംദിവസങ്ങളിൽ രോഗവ്യാപനം കൂടുമെന്നാണ്‌ വിലയിരുത്തൽ. Read on deshabhimani.com

Related News