ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറണം: സിഐടിയു

സിഐടിയു ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വെെസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനംചെയ്യുന്നു


 പാലക്കാട്‌ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറണമെന്ന്‌ സിഐടിയു ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.  താരേക്കാട്‌ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പി കെ ശശി അധ്യക്ഷനായി. ജില്ലയിൽ സിഐടിയു സന്ദേശം വരിക്കാരായവരുടെ ലിസ്റ്റും വരിസംഖ്യയും സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരൻ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, ടി കെ അച്യുതൻ, ജില്ലാ ട്രഷറർ ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു.   ഇൻസ്‌ട്രുമെന്റേഷൻ കേരള സർക്കാരിന് കൈമാറുക, ബെമൽ വിൽപ്പന ഉപേക്ഷിക്കുക, കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി വൻ പ്രക്ഷോഭം ആരംഭിക്കാനും കൗൺസിൽ തീരുമാനിച്ചു. Read on deshabhimani.com

Related News