സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫീസിന്‌ ഇന്ന്‌ കല്ലിടും



മുണ്ടൂർ  സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫീസായ ഇ എം എസ്‌ മന്ദിരത്തിന്‌ ബുധനാഴ്‌ച കല്ലിടും. രാവിലെ 10.30ന് കേന്ദ്ര കമ്മിറ്റിഅംഗം എ കെ ബാലൻ ശിലയിടും. ഇ എം എസ്‌ സ്‌മാരകത്തിനൊപ്പം സഖാവ് കെ സി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രത്തിനും സി എച്ച് കണാരൻദിനത്തിൽ തറക്കല്ലിടും. ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരുടെ ലിസ്‌റ്റും സംഖ്യയും മുഴുവൻ ബ്രാഞ്ച് സെക്രട്ടറിമാരും ചടങ്ങിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‌ കൈമാറും.  കെ സി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രത്തിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടത്തിൽ 25 വയോജനങ്ങൾക്ക്‌ താമസിക്കാനാകും. നിലവിൽ 400 കിടപ്പുരോഗികളെ പരിപാലിക്കുന്നുണ്ട്‌. ഇവർക്ക് മരുന്ന്, വാക്കർ, വീൽചെയർ, എയർ–-വാട്ടർ ബെഡുകളും നൽകി. ആഴ്ചയിലൊരിക്കൽ രോഗികളുടെ വീട്ടിലെത്തി ഫിസിയോതെറാപ്പിയുൾപ്പെടെ ചെയ്യുന്നു. ആംബലൻസുമുണ്ട്. പുതിയ കെട്ടിടം പൂർത്തിയായാൽ വയോജന സംരക്ഷണവും സാധ്യമാക്കും. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ–-ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന കോവിഡ് മാനദണ്ഡം പാലിച്ചുള്ള ചടങ്ങിൽ 1975 മുതൽ പാർടി അംഗങ്ങളായ 34 പേരെ ആദരിക്കുമെന്ന്‌ സംഘാടക സമിതി ചെയർമാൻ പി എ ഗോകുൽദാസും കൺവീനർ സി ആർ സജീവും പറഞ്ഞു.  Read on deshabhimani.com

Related News