ഇ പത്മനാഭനെ അനുസ്മരിച്ചു



മണ്ണാർക്കാട് സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇ പത്മനാഭന്റെ 33 –--ാം അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന അനുസ്മരണ പരിപാടിയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി എം ഹംസ, സിഐടിയു സംസ്ഥാന സെക്രട്ടറി വി സി കാര്‍ത്യായനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എസ് ബി രാജു, ടി കെ അച്യുതൻ, എ പ്രഭാകരൻ എംഎൽഎ, ജില്ലാ ജോ. സെക്രട്ടറി പി മനോമോഹനൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ  സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സ്വാ​ഗതസംഘം രൂപീകരിച്ചു. മണ്ണാര്‍ക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോ​ഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.1001 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ഒക്ടോബർ 22, 23 തീയതികളിൽ മണ്ണാർക്കാട്ടാണ് സമ്മേളനം. ഭാരവാഹികൾ: കെ ബിനുമോൾ (ചെയർപേഴ്സണ്‍), പി കെ ശശി (സെക്രട്ടറി). എൻജിഒ യൂണിയൻ പാലക്കാട്  എൻജിഒ യൂണിയൻ സംഘടിപ്പിച്ച ഇ പത്മനാഭൻ അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി ടി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി.  സംസ്ഥാന കമ്മിറ്റിയംഗം ഇ മുഹമ്മദ് ബഷീർ, ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ട്രഷറർ കെ പ്രസാദ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ഇ പത്മനാഭനെ അനുസ്മരിച്ചു. മോട്ടോർ ട്രാൻസ്‌പോർട്ട് 
എംപ്ലോയീസ് യൂണിയൻ പാലക്കാട്  ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ഇ പത്മനാഭനെ ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം എസ് സ്കറിയ ഉദ്‌ഘാടനം ചെയ്തു. എ അപ്പുമണി അധ്യക്ഷനായി. ബി വിജയൻ, വി ഷണ്മുഖൻ, സിറാജുദീൻ, എ എസ് സതീഷ്‌കുമാർ, എം കെ രാജേന്ദ്രൻ, പി ജി മോഹൻകുമാർ, എ ജയൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News