ഇ പത്മനാഭനെ അനുസ്മരിച്ചു
പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ പത്മനാഭൻ അനുസ്മരണവും പ്രഭാഷണപരമ്പരയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ, എസ് ബി രാജു, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഹരിദാസ് എന്നിവർ സംസാരിച്ചു. ഡിഎംടിഇയു ഇ പത്മനാഭനെ ഡിഎംടിഇയു അനുസ്മരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം എസ് സ്കറിയ ഉദ്ഘാടനം ചെയ്തു. എ അപ്പുമണി അധ്യക്ഷനായി. പി ജി മോഹൻകുമാർ, ടി ബി നിജാം എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ഇ പത്മനാഭനെ അനുസ്മരിച്ചു. പൊതുമേഖലാ സംരക്ഷണദിനവും ആചരിച്ചു. കൽമണ്ഡപത്ത് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. ബി മോഹൻദാസ് അധ്യക്ഷനായി. പി ഉണ്ണിക്കൃഷ്ണൻ, കെ രവീന്ദ്രൻ, കെ ശിവദാസൻ, കെ വി പ്രസാദ് എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പ്രശോഭ് ഉദ്ഘാടനം ചെയ്തു. എ നന്ദകുമാർ അധ്യക്ഷനായി. കെ ഗോപി, കെ കെ വിനോജ്, കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com