ഇന്ധനവില വർധിപ്പിക്കുന്ന നയം തിരുത്തണം



കൂറ്റനാട് ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) തൃത്താല ഡിവിഷൻ സമ്മേളനം  ആവശ്യപ്പെട്ടു. പി പ്രഭാകരൻ നഗറിൽ(തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ചാത്തന്നൂർ) യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ വി സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ ടി പി മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി എം കെ പ്രദീപ് പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം  എ പി എം റഷീദ്, സിഐടിയു ഡിവിഷൻ സെക്രട്ടറി പി ആർ കുഞ്ഞുണ്ണി, ടി രാമൻകുട്ടി, ടി അരവിന്ദാക്ഷൻ, എം പി കൃഷ്ണൻ, വി എസ് ശിവാസ്‌, എം ബാലൻ, സ്വാഗതസംഘം ചെയർമാൻ കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.  ടി പി മുഹമ്മദ്(പ്രസിഡന്റ്‌), എം കെ പ്രദീപ്(സെക്രട്ടറി), ടി അരവിന്ദാക്ഷൻ (ട്രഷറർ). Read on deshabhimani.com

Related News