കെ വി വിജയദാസിനെ അനുസ്‌മരിച്ചു

എലപ്പുള്ളിയിൽ കെ വി വിജയദാസ് അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായിരുന്ന കെ വി വിജയദാസിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. എലപ്പുള്ളിയിൽ കെ വി വിജയദാസിന്റെ വീട്ടിൽ  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു. എലപ്പുള്ളി വെസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ ആർ സുരേഷ്‌കുമാർ അധ്യക്ഷനായി.   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ചന്ദ്രബോസ്‌, ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, ഏരിയ കമ്മിറ്റിയംഗങ്ങളായ ജെ മഹേഷ്‌, പി സി ബിജു, എലപ്പുള്ളി ഈസ്റ്റ്‌ –-1 ലോക്കൽ സെക്രട്ടറി എം വി ജയപ്രകാശ്‌ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച്‌ എലപ്പുള്ളി പഞ്ചായത്തിലെ എല്ലാ  ബ്രാഞ്ചിലും രാവിലെ പതാക ഉയർത്തി അനുസ്മരണം സംഘടിപ്പിച്ചു.  കർഷകസംഘം ജില്ലാകമ്മിറ്റി ഓഫീസിൽ അനുസ്‌മരണയോഗം ജില്ലാ പ്രസിഡന്റ്‌ പി കെ സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എസ്‌ അബ്‌ദുൾ റഹ്‌മാൻ അധ്യക്ഷനായി. ട്രഷറർ വി സി രാമചന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News