അട്ടപ്പാടിയിൽ 
രണ്ട് വീട്‌ തകർന്നു

ഷോളയൂർ ചാവടിയൂരിൽ പഴണിസ്വാമിയുടെ വീട് തകർന്ന നിലയിൽ


അഗളി അട്ടപ്പാടിയിൽ നാലുദിവസത്തെ ഇടവേളയ്ക്കുശേഷം മഴ ശക്തിയാർജിച്ചു. കാറ്റിലും മഴയിലും രണ്ട് വീട്‌ തകർന്നു. ഷോളയൂർ ചാവടിയൂരിൽ പഴണിസ്വാമിയുടെയും ചിറ്റൂർ ചുണ്ടക്കുളം ചെല്ലിയുടെയും വീടാണ് തകർന്നത്.  ചെല്ലിയുടെ വീട് ഭാഗികമായും തകർന്നു. ഭവാനി, ശിരുവാണി പുഴകളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. കള്ളമല ഒക്കോട് നിവാസികളായ 15 കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.  ഇവിടെ കഴിഞ്ഞ പ്രളയ സമയത്ത് ഒരു കിലോമീറ്ററോളം ഭൂമി വിണ്ടു കീറിയിരുന്നു. ജിയോളജി വകുപ്പ് ഈ പ്രദേശം വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്‌ നൽകി. ഇവർക്കായി സ്ഥലം വാങ്ങിച്ച്‌ വീടുനിർമിക്കാൻ സർക്കാർ ധനസഹായം ലഭ്യമാക്കി. വീട്‌ നിർമാണം പൂർത്തിയാകാത്തതിനാലാണ്‌ റവന്യു വകുപ്പ് ഇവരെ മാറ്റി താമസിപ്പിച്ചത്‌.    Read on deshabhimani.com

Related News