മണിചെയിൻ മാതൃകയിൽ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ



ഒറ്റപ്പാലം കമ്പനിയുടെ ലാഭം നൽകാമെന്ന് പറഞ്ഞ് മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്, രണ്ടുപേർ അറസ്‌റ്റിൽ. പനമണ്ണ ഓവിങ്കൽ മുഹമ്മദ് റിയാസ്(32), പനമണ്ണ ചക്കാലിക്കൽ മുഹമ്മദ് ഹംനാസ്(34)എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌.  ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് കങ്കാടി വീട്ടിൽ മുഹമ്മദ് ആരിഷ്, കണ്ണിയംപുറം ആലപറമ്പ് തെരുവ് കിഴക്കേതല വീട്ടിൽ സജിത് കുമാർ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. പത്തുലക്ഷംരൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. സ്വർണം വിറ്റും ബാങ്ക് വായ്‌പ എടുത്തുമാണ് മുഹമ്മദ് ആരിഷ് പണം നൽകിയത്.  നാലുമാസംകൊണ്ട് ലാഭ വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. പണം നൽകിയതിന് ഉപഹാരം മാത്രമാണ് ലഭിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. നാലുമാസം കഴിഞ്ഞിട്ടും നൽകിയ പണമോ ലാഭവിഹിതമോ കിട്ടിയില്ലെന്നും പരാതിക്കാർ പറഞ്ഞു. വഞ്ചനാകുറ്റത്തിനാണ് റിയാസിനും ഷംനാസിനും എതിരെ കേസെടുത്തത്. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് ഒറ്റപ്പാലം സി ഐ എം സുജിത് അറിയിച്ചു. Read on deshabhimani.com

Related News