ഊട്ടി, ചെന്നൈ സര്‍വീസുമായി 
കെഎസ്ആര്‍ടിസി സ്വിഫ്റ്റ്



പാലക്കാട് ഊട്ടിയിലേക്കും ചെന്നൈയിലേക്കും സ്വിഫ്റ്റ് സർവീസുമായി കെഎസ്ആർടിസി. ബുധനാഴ്ച മുതലാണ് രണ്ടിടത്തേക്കും സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്ക് രണ്ട് സർവീസും എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് ഒരു സർവീസുമാണ് ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്.  തിരുവനന്തപുരത്ത്നിന്ന് എം സി റോഡ് വഴിയാണ്- ഊട്ടിയിലേക്കുള്ള ആദ്യ സർവീസ്. വൈകിട്ട് 6.30ന് തുടങ്ങുന്ന സർവീസ് കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഢല്ലൂർവഴി രാവിലെ 5.30ന് ഊട്ടിയിൽ എത്തും. തിരികെ രാത്രി ഏഴിന് പുറപ്പെട്ട്‌ ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ചെ 6.05ന് തിരുവനന്തപുരത്ത് എത്തും. 691 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് ദേശീയപാതയിലൂടെയാണ്- ഊട്ടിയിലേക്കുള്ള രണ്ടാമത്തെ സർവീസ്. രാത്രി എട്ടിന് സർവീസ് തുടങ്ങി ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഢല്ലൂർവഴി രാവിലെ 7.20ന് ഊട്ടിയിൽ എത്തും. തിരികെ ഊട്ടിയിൽനിന്ന്‌ രാത്രി എട്ടിന് സർവീസ് തുടങ്ങി ആലപ്പുഴ വഴി 7.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 711 രൂപയാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തുനിന്ന്‌ -ചെന്നൈയിലേക്കുള്ള സ്വിഫ്റ്റ് രാത്രി 7.45ന് പുറപ്പെട്ട്‌ എട്ടിന് വൈറ്റില ഹബ്‌, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലംവഴി രാവിലെ 8.40ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽനിന്ന്‌ തിരിച്ച് രാത്രി എട്ടിന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്ത്‌ എത്തും. 1351 രൂപയാണ്‌ ടിക്കറ്റ്. ‌ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC' എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാം. 0471 2323979, 9447071021. Read on deshabhimani.com

Related News