കോവിഡ്‌ @ 648



പാലക്കാട്  ജില്ലയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 600 കടന്നു. വെള്ളിയാഴ്ച 648 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 434, ഉറവിടം വ്യക്തമല്ലാത്ത 187, മറ്റ് സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും വന്ന 10, ആരോഗ്യ പ്രവർത്തകർ 17 എന്നിങ്ങനെയാണ്‌ രോഗം ബാധിച്ചവർ.  322 രോഗമുക്തർ രണ്ടു ദിവസമായി രോഗികളുടെ എണ്ണം 400ൽ താഴെയായിരുന്നു. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,773 ആയി. ഒരാൾ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരത്തും ഏഴുപേർ തൃശൂർ, 17 പേർ കോഴിക്കോട്, 46 പേർ മലപ്പുറം, 57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്. 18,280 പേർ നിരീക്ഷണത്തിൽ ജില്ലയിൽ 18,280 പേർ കോവിഡ് നിരീക്ഷണത്തിൽ. വീടുകളിൽ 16,871 പേരും ആശുപത്രികളിൽ 1,409 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 173 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 684 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 414 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 485 സാമ്പിളുകൾ അയച്ചു.1,484 സാമ്പിളുകളുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്. മാസ്‌ക്കില്ല;  182 കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 182 പേർക്കെതിരെ വെള്ളിയാഴ്‌ച പൊലീസ് കേസെടുത്തു. കോവിഡ് നിർദേശം പാലിക്കാത്തതിന് 12 കേസ് രജിസ്റ്റർ ചെയ്തു. 13 പേരെ അറസ്റ്റ് ചെയ്തു. നാല്‌ വാഹനം പിടിച്ചെടുത്തു. Read on deshabhimani.com

Related News