പറളിയിൽ ഉയരും കളിയാരവം

പറളി ഹയർ സെക്കൻഡറി സ്കൂളിലെ കായികസമുച്ചയം ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി വി അബ്ദുൾറഹ് മാൻ മൈതാനത്ത് ഫുട്‍ബോൾ തട്ടുന്നു


 പാലക്കാട്  പഞ്ചായത്തുകളിൽ കായികതാരങ്ങൾക്ക്‌ പരിശീലന സൗകര്യമൊരുക്കുമെന്ന്‌ കായികമന്ത്രി  വി അബ്ദുൾറഹ്‌മാൻ. പറളി ഹയർ സെക്കൻഡറി സ്കൂളിലെ കായിക സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിക്കോഫ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഫുടബോൾ താരങ്ങൾക്ക്‌ മികച്ച പരിശീലനം ഒരുക്കാൻ 22ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി  കരാർ ഒപ്പുവയ്ക്കും. ഇതോടെ ജില്ല, പഞ്ചായത്ത്‌ തലങ്ങളിൽ വിദ്യാർഥികൾക്ക്‌ പരിശീലനം നൽകാനാകും. പാലക്കാട്‌ ജില്ലാ സ്റ്റേഡിയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയാൽ 50 കോടി രൂപ സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.  കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. വി കെ ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മെഴ്സി കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം സഫ്‌ദർ ഷെരീഫ്, പി ആർ സുഷമ, കെ രേണുകാദേവി, കെ എസ് അജിത്, കെ കെ പ്രീത, പി പി ശിവകുമാർ, പി ബാലസുബ്രഹ്മണ്യൻ, ടി എം റഷീദ്, കായികാധ്യാപൻ പി ജി മനോജ്, എസ് രാജീവ് , കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ്, പ്രധാനാധ്യാപിക ടി വി ജ്യോതി എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News