1,613 പേർക്ക് കോവിഡ് 1,913 രോഗമുക്തി



  പാലക്കാട്  ജില്ലയിൽ വ്യാഴാഴ്ച 1,613 പേർക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,099 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 487 പേർ, 25 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്‌ വന്ന രണ്ടുപേർ എന്നിവർ ഉൾപ്പെടും.1,913 പേർ‍ രോഗമുക്തി നേടി.  ആകെ 9,478 പരിശോധന നടത്തിയതിലാണ് 1,613 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.61 ശതമാനമാണ് രോ​ഗസ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,478 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ രണ്ടു പേർ കാസർകോട്‌ ജില്ലയിലും ആറ് പേർ വയനാട് ജില്ലയിലും ഒമ്പത് പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും 16 പേർ തിരുവനന്തപുരം ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 177 പേർ തൃശൂർ ജില്ലയിലും 352 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. Read on deshabhimani.com

Related News