മിഴിവോടെ കുടുംബശ്രീ കലാജാഥയ്ക്ക്‌ തുടക്കം



പാലക്കാട്‌ രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ വികസന,- ക്ഷേമ പ്രവർത്തനങ്ങൾ പ്രമേയമാക്കുന്ന കുടുംബശ്രീ കലാജാഥയ്‌ക്ക് ജില്ലയിൽ ഉജ്വല തുടക്കം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ്‌ കുടുംബശ്രീ കലാജാഥ നടത്തുന്നത്‌.  വടക്കഞ്ചേരി മന്ദമൈതാനത്ത് പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് കലാജാഥ ഉദ്ഘാടനം ചെയ്തു.  രംഗശ്രീയുടെ 12 കലാകാരികൾ അണിനിരന്ന കലാജാഥയിൽ നാടകവും നൃത്തവും അരങ്ങേറി.  ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന കലാജാഥ വ്യാഴാഴ്ച തൃത്താലയിൽ സമാപിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ പി സെയ്‌തലവി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ സുമ, ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി എന്നിവർ സംസാരിച്ചു. കലാജാഥ പര്യടന കേന്ദ്രങ്ങൾ ചൊവ്വ: രാവിലെ 10ന് പുതുനഗരം, പകൽ 11.30ന് ചിറ്റൂർ അണിക്കോട്, 2.30ന് കല്ലൂകൂട്ടിയാൽ, വൈകിട്ട് 4.30ന് പാലക്കാട് സ്റ്റേഡിയം/ സിവിൽ സ്റ്റേഷൻ, 5.30ന് മലമ്പുഴ. ബുധൻ: രാവിലെ 10ന് മുണ്ടൂർ, പകൽ 11.30ന് ചിറക്കൽപ്പടി, 2.30ന് മണ്ണാർക്കാട്, വൈകിട്ട് 4.30ന് കരിമ്പുഴ, 5.30ന്‌ ശ്രീകൃഷ്ണപുരം. വ്യാഴം: രാവിലെ 10ന്‌ തിരുവാഴിയോട്, പകൽ 11.30ന് ചെർപ്പുളശേരി, 2.30ന് പട്ടാമ്പി, വൈകിട്ട് 4.30ന് കൂറ്റനാട്, 5.30ന്‌ തൃത്താല. Read on deshabhimani.com

Related News