തോൽപ്പാവക്കൂത്തിന്റെ കഥപറഞ്ഞ്‌ ‘നിഴലാഴം’

നിഴലാഴം സിനിമയുടെ പോസ്റ്റർ


 ഒറ്റപ്പാലം വള്ളുവനാട്ടിൽനിന്ന് തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ കഥയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ആർട്ട്നിയ എന്റർടെയ്ൻമെന്റ് എസ്സാർ ഫിലിംസുമായി ചേർന്ന് അവതരിപ്പിക്കുന്ന നിഴലാഴം (The depth of shadows) എന്ന പേരിലാണ് സിനിമ.     കൂനത്തറ പുലവർ നിവാസിൽ കെ വിശ്വനാഥപുലവരും പത്നി എം പുഷ്പലതയും തോൽപ്പാവക്കൂത്തിലേക്കുവന്ന വഴിയും കലാകാരന്മാരുടെ ജീവിതവുമാണ് ഇതിവൃത്തം.   തോൽപ്പാവക്കൂത്തിനെ മാത്രം ആസ്പദമാക്കി സിനിമ നിർമിക്കുന്നത്  ഇതാദ്യമായിട്ടാണ്. 2019ൽ തുടങ്ങിയതാണ് സിനിമയുടെ പ്രവർത്തനം. ബിലാസ് ചന്ദ്രഹാസൻ, വിവേക് വിശ്വം, അഖിലനാഥ്, സിജി പ്രദീപ്, വിശ്വനാഥപുലവർ എന്നിവരാണ് പ്രധാന വേഷം. രാഹുൽ ദാസാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിവേക് വിശ്വം, സുരേഷ് രാമൻതളി എന്നിവരാണ് നിർമാതാക്കൾ.  അനിൽ കെ ചാമിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. 28ന് കൊച്ചി മുസിരിസ്ബിനാലെയിൽ ആർട്ടിസ്റ്റ് സിനിമ വിഭാഗത്തിൽ റിലീസ് ചെയ്യും. Read on deshabhimani.com

Related News