ദമ്പതികൾക്ക്‌ ഡോക്ടറേറ്റ്‌



പാലക്കാട്‌ സംസ്‌കൃത സാഹിത്യത്തിൽ ഭർത്താവിനും സുവോളജിയിൽ ഭാര്യക്കും ഡോക്ടറേറ്റ്‌. വെള്ളിനേഴി കുറുവട്ടൂർ കെ ജി അക്ഷയ്‌കുമാറാണ്‌  സംസ്കൃത സാഹിത്യത്തിൽ  കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന്‌ ഡോക്ടറേറ്റ്‌ നേടിയത്‌.   കളരിക്കൽ ഗോവിന്ദൻകുട്ടിയുടെയും അംബികയുടെയും മകനാണ്.  പത്തിരിപ്പാല  സികോംസ്‌ കോളേജിൽ  സദനം അക്കാദമി ഫോർ പെർഫോമിങ് ആർട്സിൽ അധ്യാപകനാണ്‌. ഭാര്യ ഡോ.  എം ദിവ്യ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നാണ്‌  സുവോളജിയിൽ ഡോക്ടറേറ്റ് നേടിയത്‌.  മലമ്പുഴ, കടുക്കാംകുന്നം പാറയിൽ വീട്ടിൽ മണികണ്ഠന്റെയും ഓമനയുടെയും മകളാണ്‌. Read on deshabhimani.com

Related News