എംവിഐക്കുനേരെ ആക്രമണം: ലോറി ഉടമയ്ക്കെതിരെ കേസ്‌



  ആലത്തൂർ മോട്ടോർ വാഹനവകുപ്പ്‌  ഉദ്യോഗസ്ഥനെ  ആക്രമിച്ച  സംഭവത്തിൽ ടോറസ് ലോറി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. എൻഫോഴ്മെൻ്റ് എംവിഐ  അജീഷ് കുമാറിനെ ആക്രമിച്ച കേസിൽ  തൃശൂർ സ്വദേശി ഷിജുവിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.അമിതഭാരം കയറ്റുകയും ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വന്ന ലോറി പിടിച്ചെടുത്ത് ആർടിഒയ്ക്ക് കൈമാറാനായി  നെന്മാറയിൽനിന്ന് ആലത്തൂർ ഭാഗത്തേക്ക് വരുമ്പോൾ ലോറി ഉടമയും സുഹൃത്തും ലോറിക്കു കുറുകെ ജീപ്പ് കൊണ്ടിട്ട്‌ ഉദ്യോഗസ്ഥനെ മർദിക്കുകയും ഇ- പോസ് മെഷീൻ തകർക്കുകയും ചെയ്തു.പൊലീസ് എത്തിയതോടെ ഷിജു ഓടി രക്ഷപ്പെട്ടു. ടോറസ് ലോറിയും ജീപ്പും പൊലീസ് പിടിച്ചെടുത്തു.  അജീഷ്കുമാറിന്‌  കൈയ്ക്ക് സാരമായി പരിക്കേറ്റു. Read on deshabhimani.com

Related News