ദേശീയ പണിമുടക്ക് വിജയിപ്പിക്കും



പാലക്കാട് ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു അധ്യക്ഷനായി.  സിഐടിയു പുതുശേരി ഡിവിഷൻ സെക്രട്ടറി കെ സുരേഷ് സംസാരിച്ചു. രാജ്യത്തിന്റെ ആസ്തി വിൽപ്പന ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്ഥിരസ്വഭാവമുള്ള ജോലി ചെയ്യുന്ന എല്ലാ കരാർ-–-താൽക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, ഇന്ധനവില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌.  ഭാരവാഹികൾ: എസ് ബി രാജു (-പ്രസിഡന്റ്), എം ബിനുകുമാർ- (സെക്രട്ടറി), എസ് സുഭാഷ് -(ജോയിന്റ് സെക്രട്ടറി), എൻ ഡി ജോൺസൺ (ട്രഷറർ).   Read on deshabhimani.com

Related News