വീട്ടിൽ സമാന്തര ടെലി . എക്‌സ്‌ചേഞ്ച്‌: 
യുവാവ്‌ അറസ്‌റ്റിൽ

പിടിയിലായ മിസ്‌ഹാബിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിച്ചപ്പോള്‍


 മലപ്പുറം വീട്‌ കേന്ദ്രീകരിച്ച്‌ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നടത്തിവന്ന യുവാവ്‌ അറസ്‌റ്റിൽ. കിഴിശേരി വാണിയകോൾ വീട്ടിൽ മിസ്‌ഹാബി (34)നെയാണ്‌ എക്‌സ്‌ചേഞ്ച്‌ നടത്തിപ്പിന്‌ ഉപയോഗിച്ച മോഡം, റൂട്ടർ, ലാപ്‌ടോപ്‌, സിം കാർഡുകൾ എന്നിവ സഹിതം പിടികൂടിയത്‌. കിഴിശേരിയിലെ ഇയാളുടെ വീട്ടിലും സമീപത്തെ സഹോദരിയുടെ വീട്ടിലുമായാണ്‌ എക്‌സ്‌ചേഞ്ച്‌ പ്രവർത്തിച്ചിരുന്നത്‌.  എക്‌സ്‌ചേഞ്ച്‌ നടത്തിപ്പിൽനിന്നും മിസ്‌ഹാബിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ വരുമാനമെത്തിയതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.     മിസ്‌ഹാബിന്‌ പത്താംക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണുള്ളത്‌. ഇയാൾക്ക്‌ സാങ്കേതിക സഹായവും സിം കാർഡ്‌ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും നൽകിയവരെക്കുറിച്ച്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വിശദ അന്വേഷണത്തിന്‌ കേസ്‌ സൈബർ പൊലീസിന്‌ കൈമാറി. ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ സാങ്കേതിക വിഭാഗത്തിന്റെയും ടെലി കമ്യൂണിക്കേഷൻ വിദഗ്‌ധരുടെയും  സഹായം ടീമിന്‌ ലഭിക്കുമെന്ന്‌ എസ്‌പി പറഞ്ഞു.   Read on deshabhimani.com

Related News