വാളയാറിൽ 130 യാത്രക്കാരെ തിരിച്ചയച്ചു



  വാളയാർ കേരള-, തമിഴ്‌നാട്‌ അതിർത്തിയായ വാളയാറിൽ തമിഴ്‌നാടിന്റെ പരിശോധന കർശനമായി തുടരുന്നു. തമിഴ്‌നാട്ടിലേക്ക്‌ കടക്കണമെങ്കിൽ 72 മണിക്കൂറിനകം എടുത്ത കോവിഡ്‌ നെഗറ്റീവ്‌ ആർടിപിസിആർ സർട്ടിഫിക്കറ്റ്‌, രണ്ടു ഡോസ്‌‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്‌ എന്നിവയിലൊന്ന് ഇ പാസിനോടൊപ്പം പരിശോധനാ വേളയിൽ കാണിക്കണം. ബന്ധപ്പെട്ട രേഖകളില്ലാതെ എത്തിയ 20 വിദ്യാർഥികൾ ഉൾപ്പെടെ 130 യാത്രക്കാരെ ബുധനാഴ്‌ച അതിർത്തിയിൽനിന്ന്‌ തിരിച്ചയച്ചു.  പല സംസ്ഥാനങ്ങളിലും ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടും തമിഴ്‌നാടിന്റെ കർശന പരിശോധനയ്‌ക്ക്‌ അയവുവരാത്തത്‌ ആയിരക്കണക്കിന്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കോളേജ്‌ വിദ്യാർഥികൾക്കും ജോലിക്കും വ്യാപാരാവശ്യത്തിന്‌ പോകുന്നവർക്കും ഇളവ്‌ നൽകണമെന്നും അന്തർ സംസ്ഥാന ബസ്‌ യാത്ര പുനരാരംഭിക്കണമെന്നും യാത്രക്കാർ പറയുന്നു.  നിലവിൽ തമിഴ്‌നാട്ടിൽനിന്ന്‌ വരുന്നവർ അതിർത്തിയിൽ ചാവടിപ്പാലത്തിന്‌ സമീപം ബസിറങ്ങി ഒരു കിലോമീറ്റർ നടന്നാണ്‌ കേരള അതിർത്തി കടക്കുന്നത്‌. ഇത്തരത്തിൽ വരുന്ന യാത്രക്കാർക്കായി കൂടുതൽ കെഎസ്‌ആർടിസി ബസ് വാളയാർമുതൽ പാലക്കാടുവരെ‌ സർവീസ്‌ തുടങ്ങി. Read on deshabhimani.com

Related News