നെന്മാറ വല്ലങ്ങി വേലയ്ക്ക് കൂറയിട്ടു



കൊല്ലങ്കോട് നെന്മാറ വല്ലങ്ങി വേലക്ക് കൂറയിട്ടു. വല്ലങ്ങിയിൽനിന്ന് അവകാശികളായ പറയസമുദായക്കാർ വാദ്യഘോഷങ്ങളോടെയെത്തി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ  വൈകിട്ട് 7.30ന്‌ ആചാര ചടങ്ങായ വിളിച്ചുചൊല്ലി  നെന്മണിയെറിഞ്ഞാണ്‌ കൂറയിട്ടത്‌. നെന്മാറ, വല്ലങ്ങി, തിരുവഴിയാട്, അയിലൂർ വിത്തനശേരി, ദേശങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൂറയിട്ടത്.   നെന്മാറ, വല്ലങ്ങി ദേശമന്ദുകളിൽ 23ന്‌ കൂറയിടും. കുറയിടുന്നതിനുമുന്നോടിയായി അയിലൂർ ശിവക്ഷേത്രത്തിൽനിന്ന് വാദ്യാഘോഷങ്ങളോടെ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്‌ നടക്കും. ഏപ്രിൽ മൂന്നിനാണ് നെന്മാറ വല്ലങ്ങി വേല. Read on deshabhimani.com

Related News