പച്ചത്തുരുത്ത്‌ പ്രഖ്യാപനം ഇന്ന്



പാലക്കാട്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകളുടെ  പ്രഖ്യാപനം വ്യാഴാഴ്‌ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലയിൽ 30 പച്ചത്തുരുത്തുകൾക്കാണ്‌ അംഗീകാരം ലഭിച്ചത്‌. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും.  പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷനാണ് പച്ചത്തുരുത്തുകൾ‌ ആരംഭിച്ചത്‌. ജില്ലാതല പ്രഖ്യാപനം കൊടുമ്പ് പഞ്ചായത്തിൽ പകൽ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി നിർവഹിക്കും. Read on deshabhimani.com

Related News