തിരുവേഗപ്പുറയിൽ കണ്ടെയ്‌ൻമെന്റ് സോൺ



  തിരുവേഗപ്പുറ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി. കുഴൽമന്ദം, വടക്കഞ്ചേരി, അലനല്ലൂർ എന്നിവയെ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നൊഴിവാക്കി. 49 പഞ്ചായത്തും ആറ്‌ നഗരസഭകളുമാണ് കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിലുള്ളത്. 9,664 പേർ നിരീക്ഷണത്തിൽ കോവിഡുമായി ബന്ധപ്പെട്ട് 9,664 പേർ തിങ്കളാഴ്‌ച ജില്ലയിൽ നിരീക്ഷണത്തിൽ. വീടുകളിൽ 8,442 പേരും ആശുപത്രികളിൽ 1,222 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 99 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.   മാസ്കില്ല;  140 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 140 പേർക്കെതിരെ തിങ്കളാഴ്‌ച പൊലീസ് കേസെടുത്തു. കോവിഡ്നിർദേശം പാലിക്കാത്തതിന് 24കേസ്‌ രജിസ്റ്റർ ചെയ്തു. 56പേരെ അറസ്റ്റ് ചെയ്തു.   Read on deshabhimani.com

Related News