ആർട്ടിസാൻസിന്‌ വകുപ്പും മന്ത്രാലയവും രൂപീകരിക്കണം

കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് 
പി കെ ശശി ഉദ്‌ഘാടനം ചെയ്യുന്നു


  ശ്രീകൃഷ്ണപുരം ആർട്ടിസാൻസിന്‌ വകുപ്പും മന്ത്രാലയവും രൂപീകരിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എസ് രാമൻ നഗറിൽ(ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ)നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എൻ നാരായണൻ അധ്യക്ഷനായി.  വി അനിരുദ്ധൻ രക്തസാക്ഷിപ്രമേയവും സംസ്ഥാന സെക്രട്ടറി ടി എം ജമീല അനുശോചനപ്രമേയവും ജില്ലാ സെക്രട്ടറി വി എ മുരുകൻ റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സംഘടനാറിപ്പോർട്ടും ട്രഷറർ ആർ കൃഷ്ണൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ ഷാജൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ പ്രേംകുമാർ എംഎൽഎ, എൻ ഹരിദാസൻ, സംസ്ഥാന സെക്രട്ടറി എൻ മുരളീധരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: വി അനിരുദ്ധൻ(പ്രസിഡന്റ്), കെ എൻ നാരായണൻ, ടി വൈ സുബ്രഹ്മണ്യൻ, കെ രാമൻകുട്ടി, വി പ്രഭാകരൻ, കവിത, ടി എം ജമീല(വൈസ് പ്രസിഡന്റ്), എൻ ഹരിദാസൻ(സെക്രട്ടറി), ആർ കൃഷ്ണൻ, ഗംഗാധരൻ, ആർ ലത, ആർ വേണു, എ ചന്ദ്രിക, എൻ മുരളീധരൻ (ജോയിന്റ് സെക്രട്ടറി), വി എ മുരുകൻ(ട്രഷറർ). Read on deshabhimani.com

Related News