ജില്ലാ ജയിലില്‍ "കേരോദ്യാനം'



പാലക്കാട് മലമ്പുഴയിലെ ജില്ലാ ജയിലിൽ കേരോദ്യാനം ഒരുങ്ങുന്നു. കാസർ​കോട്‌ കേന്ദ്ര തോട്ടവിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച തെങ്ങിൻ തൈകളാണ് ജയിലിൽ നടുന്നത്. കേരോദ്യാനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്‍ച മന്ത്രി വി എസ് സുനിൽകുമാർ ഓൺലൈനിലൂടെ നിർവഹിക്കും. കെ വി വിജയദാസ് എംഎൽഎ അധ്യക്ഷനാകും. ക്ഷേമനിധി  31നകം അടയ്ക്കണം പാലക്കാട് തൊഴിലാളി ക്ഷേമനിധിബോർഡ് പരിധിയിലെ എല്ലാ തൊഴിൽസ്ഥാപനങ്ങളും 2019 രണ്ടാം അർധവർഷംവരെയുള്ള കുടിശ്ശികയും 2020 ഒന്നാം അർധവർഷം മുതൽ 90രൂപ(തൊഴിലുടമ 45, തൊഴിലാളി 45) നിരക്കിൽ പുതുക്കിയ ക്ഷേമനിധി വിഹിതവും www.labourwelfarefund.in വഴിയോ, ക്യാഷ്, ചെക്ക്, ഡിഡി മുഖാന്തരമോ 31നകം അടയ്ക്കണമെന്ന് ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0491–-2505135. നെയ്‌ത്ത്‌ പരിശീലനം: അഭിമുഖം 17ന് പാലക്കാട്  ബ്ലോക്ക് പഞ്ചായത്ത് ഖാദി ബോർഡുമായി സഹകരിച്ച് നടത്തുന്ന നെയ്ത്ത് പരിശീലനത്തിനുള്ള അഭിമുഖം  17ന് രാവിലെ 10 ന് മുണ്ടൂർ പഞ്ചായത്ത് ഓഫീസിൽ നടക്കും.  2020 മാർച്ചിൽ അപേക്ഷ നൽകിയവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0491-2543310   Read on deshabhimani.com

Related News