സ്നേഹവീട് കൈമാറി



മണ്ണാർക്കാട്  സിപിഐ എം എടത്തനാട്ടുകര ലോക്കൽ കമ്മിറ്റി  ചിരട്ടക്കുളത്ത്    നിർമിച്ച് നൽകിയ  സ്നേഹ വീടിന്റ താക്കോൽ ജില്ലാ സെക്രട്ടറി  ഇ എൻ സുരേഷ്ബാബു കുടുംബത്തിന് കൈമാറി. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം എം ജയകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ശശി, ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, കെ  എൻ സുശീല, പി മുസ്തഫ, കെ ശ്രീരാജ്, വി അബ്ദുൾ സലീം, എടത്തനാട്ടുകര ലോക്കൽ സെക്രട്ടറി പി രഞ്ജിത്, സി ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  തെങ്ങിൽനിന്ന് വീണ അപകടത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിനാണ് 8.7 ലക്ഷം രൂപ ചെലവിൽ 790 ചതുരശ്രയടി വിസ്തീർണമുള്ള  വീട് നിർമിച്ച് നൽകിയത്. വിധവയായ വീട്ടമ്മയും രണ്ട്‌  കുഞ്ഞുങ്ങളുമുള്ളതാണ് കുടുംബം.  നിർമാണ ധനശേഖരണാർഥം ഡിവൈഎഫ്ഐ എടത്തനാട്ടുകരയിൽ ബിരിയാണി ചാലഞ്ചും  സംഘടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News