വിജ്ഞാനം പകർന്ന്‌ അക്ഷരവണ്ടി 
യാത്ര തുടങ്ങി

‘ദിശ’ അക്ഷരവണ്ടി സ്പീക്കർ എം ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു


ആലത്തൂർ വിവരവിജ്ഞാനോപാധിയായി മാറുന്ന ബഹുജന വിദ്യാഭ്യാസപരിപാടിയാണ് ‘അക്ഷരവണ്ടി’യെന്ന് സ്‌പീക്കർ എം ബി രാജേഷ്. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ദിശ’യുടെ അക്ഷരവണ്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് സമാനമായ ഒട്ടേറെ പദ്ധതികൾക്ക് ‘ദിശ’ മാതൃകയായി.  ഭൗതിക പശ്ചാത്തലസാഹചര്യങ്ങളിലെ കുതിപ്പ് വിദ്യാഭ്യാസ നിലവാരം വർധിപ്പിച്ചു.  സർക്കാർ ക്ഷേമപദ്ധതിയും ആനുകൂല്യങ്ങളും പൊതുവിവരങ്ങളുടെ കൂട്ടത്തിൽ ലഭ്യമാക്കുന്ന ‘ദിശ’ അക്ഷരവണ്ടി ഒരേസമയം വിജ്ഞാന പ്രദവും വിവരദായകവുമാണെന്നും അദ്ദേഹം പറഞ്ഞു.  കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ബാബു, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷൈനി, വി ചെന്താമരാക്ഷൻ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ പി വേണുഗോപാലൻ, അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സിഇഒ വിനേഷ്, റിഷാൽ, ഓൾ കേരള പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് എന്നിവർ സംസാരിച്ചു. പദ്ധതി കൺവീനർ വി ജെ ജോൺസൺ സ്വാഗതം പറഞ്ഞു. മണ്ഡലത്തിൽ ഓടുന്ന സ്വകാര്യബസുകളിലാണ് അക്ഷരവണ്ടി സജ്ജമാക്കിയത്. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് നാഷൻ ആഡ്സ് എന്ന യുവസംരംഭകരാണ് സാങ്കേതികസഹായം നൽകുന്നത്. Read on deshabhimani.com

Related News