കേന്ദ്രത്തിനെതിരെ കർഷകപ്രക്ഷോഭം ഇന്ന്‌



പാലക്കാട്‌ കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പകൽ 11 മുതൽ ഏരിയ, വില്ലേജ്‌ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലാണ്‌ പ്രതിഷേധം. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ, മലമ്പുഴ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ സെക്രട്ടറി ജോസ്‌ മാത്യൂസ്‌, കണ്ണാടിയിൽ കിസാൻസഭാ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി എന്നിവർ ഉദ്‌ഘാടനം ചെയ്യും.  കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം പി കെ സുധാകരൻ ചെർപ്പുളശേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പ്രീത കോട്ടായിയിലും ശോഭന പ്രസാദ്‌ ഒറ്റപ്പാലത്തും കിസാൻ ജനതാ നേതാവ്‌ ഭാസ്‌കരൻ പിരായിരിയിലും ഉദ്‌ഘാടനം ചെയ്യും.  മറ്റ് കിസാൻ സംഘർഷ്‌ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. താങ്ങുവില സമ്പ്രദായവും നെല്ലുസംഭരണവും തുടരുക, കർഷകച്ചന്തകൾ ഇല്ലാതാക്കരുത് തുടങ്ങി കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. Read on deshabhimani.com

Related News