ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ സമർപ്പിച്ചു

ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജ് 
ജീവനക്കാർക്ക് കൈകൊടുത്ത് അഭിവാദ്യം ചെയ്യുന്നു


പാലക്കാട്‌ ജില്ലാ വനിതാ ശിശുവികസന ആശുപത്രിയിലെ കുട്ടികളുടെ പാർക്ക്, തീവ്രപരിചരണവിഭാ​ഗം, വടവന്നൂർ കുടുംബാരോഗ്യകേന്ദ്രം, അകത്തേത്തറ കുടുംബാരോഗ്യകേന്ദ്രം, ചെമ്മണാംപതി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പനങ്ങാട്ടിരി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, കണ്ണമ്പ്ര ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പട്ടോല ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, അബ്ബണ്ണൂർ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ചീരക്കടവ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, നെന്മേനി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പുന്നപ്പാടം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, എരിമയൂർ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം(ലാബ്), ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം(ലാബ്)എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്‌തു.  ജില്ലാ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ വി കെ ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ഡിഎംഒ കെ പി റീത്ത, കലക്ടർ മൃൺമയി ജോഷി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ ഷാബിറ, പി കെ സുധാകരൻ, പി സി നീതു, ശാലിനി കറുപ്പേഷ് എന്നിവർ സംസാരിച്ചു.തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, ഷൊർണൂർ ഐക്കോൺസ്, കഞ്ചിക്കോട് അഹല്യ എസ്ഒഎസ് മോഡൽ ഹോം, ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ്‌ യൂണിറ്റും ഇസിആർപി യൂണിറ്റും മന്ത്രി  ഉദ്ഘാടനം ചെയ്തു. പേവിഷ പ്രതിരോധമരുന്ന്‌ എത്തിച്ചു:  മന്ത്രി സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാൽ എല്ലാ ആശുപത്രിയിലും കൂടുതൽ പ്രതിരോധ മരുന്ന്‌ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ​ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  അട്ടപ്പാടിയുടെ ആരോ​ഗ്യസുരക്ഷ ഉറപ്പാക്കാൻ 28 വെൽനെസ് സെന്ററുകൾ ആരംഭിക്കും.  ആദിവാസികളുടെതുൾപ്പെടെ ആരോ​ഗ്യസുരക്ഷാ ഉറപ്പാക്കാൻ സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ കിഫ്ബിയുടെ നേതൃത്വത്തിൽ കോടികളുടെ വികസന പ്രവർത്തനമാണ് നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ജില്ലയുടെ ആരോ​ഗ്യമേഖലയ്ക്ക് വലിയ കരുത്താകുമെന്നും മന്ത്രി പറഞ്ഞു.  മുഴുവൻ പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെയും കുടുംബാരോ​ഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയും മെഡിക്കൽ കോളേജുകളെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കുകയുമാണ്‌ സർക്കാർ. ഈ പ്രവർത്തനത്തിനാണ് നിലവിൽ ആരോ​ഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ആർദ്രം കേരളയുടെ ഭാ​ഗമായി എല്ലാ ആശുപത്രികളിലും ഓൺലൈനിൽ ഒ പി ടോക്കൺ എടുക്കാൻ സൗകര്യം ഒരുക്കും–- മന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. Read on deshabhimani.com

Related News