നാളെ നഗരത്തില്‍ 
​ഗതാ​ഗത നിയന്ത്രണം



 പാലക്കാട്  എന്റെ ഇന്ത്യ, എവിടെ ജോലി ? എവിടെ ജനാധിപത്യം ?,  ‘മതനിരപേക്ഷതയുടെ കാവലാളാവുക’ എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സ്വാതന്ത്രദിനത്തിൽ കോട്ടമൈതാനത്ത്  -‘ഫ്രീഡം സ്‌ട്രീറ്റ്’ സംഘടിപ്പിക്കും. വൈകിട്ട് നാലിന് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന്‌ റാലി ആരംഭിക്കും.  ജില്ലയിലെ 16 ബ്ലോക്ക് കമ്മിറ്റിയിൽനിന്നായി 50,000 യുവാക്കൾ റാലിയിൽ അണിനിരക്കും. കോട്ടമൈതാനത്ത്‌ ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം സംസാരിക്കും.  ഫ്രീഡം സ്ട്രീറ്റ് നടക്കുന്നതിനാൽ തിങ്കളാഴ്ച പകൽ രണ്ട് മുതൽ പാലക്കാട് ​ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും. പരിപാടിയ്ക്ക് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലത്ത് ആളുകളെ ഇറക്കി നിർദ്ദേശിച്ച സ്ഥലത്ത് നിർത്തിയിടണം.  പ്രവർത്തകരുടെ വാഹനം നിർത്തേണ്ട സ്ഥലം പരിപാടിക്കെത്തുന്ന എല്ലാ വാഹനങ്ങളിൽനിന്നും പ്രവർത്തകരെ വിക്ടോറിയ കോളേജ് പരിസരത്ത് ഇറക്കണം.‌‌ വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ, കുനിശ്ശേരി ഭാ​ഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ മുനിസിപ്പൽ സ്റ്റേഡിയത്തിന് പുറത്തും സമീപത്തുമുള്ള മൈതാനത്തും സ്റ്റേഡിയം ബസ് സ്റ്റാൻഡിന് അകത്തുമായി വാഹനങ്ങൾ നിർത്തണം.  ചിറ്റൂർ, വണ്ടിത്താവളം ഭാ​ഗത്ത്നിന്ന് വരുന്ന വലിയ വാഹനങ്ങൾ കാടാങ്കോട് എൻഎച്ച് സർവീസ് റോഡിലും ചെറുവാഹനങ്ങൾ മണ്ണപ്പുള്ളിക്കാവ് മൈതാനത്തും നിർത്തണം. മണ്ണാർക്കാട്, മുണ്ടൂർ, ഒലവക്കോട്, മലമ്പുഴ ഭാ​ഗങ്ങളിലെ വാഹനങ്ങൾ വിക്ടോറിയ കോളേജ് മൈതാനം, ഇൻഡോർ സ്റ്റേഡിയം പരിസരം, നൂറടി, മാതൃഭൂമി റോഡ് എന്നിവിടങ്ങളിൽ നിർത്തണം. ചെറുവാഹനങ്ങൾ കോട്ടയ്ക്ക് അകത്തുള്ള പാർക്കിങ് സ്ഥലത്തും നിർത്താം. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കല്ലേക്കാട്‌ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മേപ്പറമ്പുനിന്ന്‌ പേഴുകര വഴി വിക്ടോറിയ കോളേജിലെത്തി മൈതാനത്ത്‌ നിർത്തണം.  കെഎസ്ആർടിസി 
ബസുകൾ വടക്കഞ്ചേരി ഭാ​ഗത്ത് നിന്നുള്ള ബസുകൾ രണ്ട് മുതൽ കണ്ണനൂർ തിരുനെല്ലായി വഴി സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ച് പോകണം. ഷൊർണൂർ, ഒറ്റപ്പാലം ഭാ​ഗത്ത് നിന്നുള്ള സാധാരണ പോലെ തന്നെ സർവീസ് നടത്തണം.  കോയമ്പത്തൂർ ഭാ​ഗത്ത്നിന്ന് വരുന്നവ ചന്ദ്രന​ഗർ ഭാ​ഗത്ത് നിന്നും ഹൈവേയിലൂടെ പോയി കാഴ്ചപറമ്പിൽ തിരിഞ്ഞ് യാക്കര. ഡിപിഒ റോഡ് വഴി സ്റ്റാൻഡിലെത്തി തിരിച്ച് പോകണം. സ്വകാര്യ ബസുകൾ കൊടുവായൂർ, നെന്മാറ ഭാ​ഗത്ത് നിന്ന് വരുന്നവ പാലന കടുന്തുരുത്തി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാതയിൽ കയറി കൽമണ്ഡപം വഴി സ്റ്റേഡിയത്ത് എത്തുകയും തിരിച്ച് പോവുകയും ചെയ്യും.  ചിറ്റൂർ, വണ്ടിത്താവണം ഭാ​ഗത്ത് നിന്നുള്ളവ കാടാങ്കോട് നിന്ന് ദേശീയപാതയിൽ കയറി ചന്ദ്രന​ഗർവഴി സ്റ്റേഡിയത്ത് എത്തി തിരിച്ച് പോകണം. മണ്ണാർക്കാട്, മുണ്ടൂർ ഭാ​ഗത്ത് നിന്ന് വരുന്നവ ഒലവക്കോട് ശേഖരീപുരം വഴി സ്റ്റേഡിയത്ത് എത്തി തിരിച്ച് പോകണം.  വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ, ടൗൺസ് സർവീസ് ബസുകൾ ചന്ദ്രന​ഗർ കൽമണ്ഡപം വഴി സ്റ്റേഡിയത്ത് എത്തി തിരിച്ച് പോകണം. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടുർ, പെരിങ്ങോട്ടുകുറുശ്ശിര ഭാ​ഗത്ത് നിന്നുള്ളവ മേഴ്സി കോളേജ് നൂറണി വഴി ടൗൺ സ്റ്റാൻഡിൽ എത്തണം. Read on deshabhimani.com

Related News