ഐടിഐകളിൽ എസ്എഫ്ഐ തരംഗം

മുഴുവൻ സീറ്റിലും വിജയിച്ച കുഴൽമന്ദം ഗവ. ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം


പാലക്കാട്  ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ ഐടിഐകളിലും എസ്‌എഫ്‌ഐ മുന്നേറ്റം. മലമ്പുഴ, നെന്മാറ, വാണിയംകുളം ഐടിഐകളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടി, ശ്രീകൃഷ്ണപുരം, കുഴൽമന്ദം ഐടിഐകളിൽ മുഴുവൻ സീറ്റിലും മത്സരിച്ച് വിജയിച്ചു. കൊഴിഞ്ഞാമ്പാറ ഐടിഐയിൽ ജനറൽ ക്യാപ്റ്റൻ ഒഴികെ മറ്റു സീറ്റുകൾ എസ്എഫ്ഐ നേടി. വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.  വിജയികൾ: വാണിയംകുളം: -അബൂ ഫാസിൽ (ചെയർമാൻ), ഹരികൃഷ്ണൻ (ജനറൽ സെക്രട്ടറി), എൻ എം ഷിഹാബ് (കൗൺസിലർ). ശ്രീകൃഷ്ണപുരം: -വിബീഷ് (ചെയർമാൻ), വിവേക് (ജനറൽ സെക്രട്ടറി), വിഘ്‌നേഷ് (കൗൺസിലർ). അട്ടപ്പാടി: - ക്രിസ്റ്റി (ചെയർമാൻ), രാഹുൽ (ജനറൽ സെക്രട്ടറി), എൻ ബിനോജ് (കൗൺസിലർ). മലമ്പുഴ: മുഹമ്മദ് ഷിയാസ് (ചെയർമാൻ), ധനേഷ് (ജനറൽ സെക്രട്ടറി), ജിഷ്ണു (കൗൺസിലർ).  കുഴൽമന്ദം: വൈശാഖ് (ചെയർമാൻ), മൃഥുൽ (ജനറൽ സെക്രട്ടറി), ഷഹനാസ് (കൗൺസിലർ). കൊഴിഞ്ഞാമ്പാറ: വിന്യ (ചെയർപേഴ്സൺ), ഋത്വിക് (ജനറൽ സെക്രട്ടറി). നെന്മാറ: -സുസ്മിത (ചെയർപേഴ്സൺ), ബിപിൻ (ജനറൽ സെക്രട്ടറി), അൻഷാദ് (കൗൺസിലർ). Read on deshabhimani.com

Related News