കെസിഇയു പ്രതിഷേധിച്ചു

കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) പ്രതിഷേധദിനാചരണം 
അകത്തേത്തറ യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ കെ സുരേഷ‍്കുമാർ ഉദ്ഘാടനം ചെയ്യുന്നു


    പാലക്കാട്‌ ജനജീവിതം ദുസ്സഹമാക്കുന്ന പാചകവാതക–-പെട്രോളിയം വിലവർധനയ്‌ക്കെതിരെ കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധദിനം ആചരിച്ചു. അകത്തേത്തറ യൂണിറ്റിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൻ രാജേഷ് പഴമ്പാലക്കോടും സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം ഗോപാലകൃഷ്ണൻ ഒറ്റപ്പാലം അർബൻ ബാങ്കിലും സമീജ്  ചെർപ്പുളശേരി കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്കിലും ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ നിത്യാനന്ദൻ പാലക്കാട് സഹകരണ പ്രിന്റിങ് പ്രസിലും ഗുരുവായൂരപ്പൻ നെന്മാറ അർബൻ ബാങ്കിലും സുന്ദരൻ എലപ്പുള്ളി സർവീസ് സഹകരണ ബാങ്കിലും ജയകുമാർ പുതുപ്പരിയാരം സഹകരണ ബാങ്കിലും രമേഷ്‌ കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിലും ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാകമ്മിറ്റി അംഗങ്ങളായ ജയകൃഷ്ണൻ കോങ്ങാട് സർവീസ് സഹകരണ ബാങ്കിലും ശ്രീനിവാസൻ അലനല്ലൂർ സർവീസ് സഹകരണ ബാങ്കിലും ജ്യോതിബസു എലവഞ്ചേരി സർവീസ് സഹകരണ ബാങ്കിലും ചെന്താമരാക്ഷൻ കുഴൽമന്ദത്തും  സതീഷ് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിലും വി പി രാജൻ ചാലിശേരിയിലും ഷാജു നാഗലശേരി സർവീസ് സഹകരണ ബാങ്കിലും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News