തോൽപ്പാവക്കൂത്താണോ.. കാണാൻ ജപ്പാനീന്നും ആളെത്തും

ജപ്പാൻ പാവകളി സംഘം കാവശേരി കൂത്തുമാടം സന്ദർശിക്കുന്നു


ഒറ്റപ്പാലം വള്ളുവനാടൻ ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചു നടക്കുന്ന തോൽപ്പാവക്കൂത്ത്‌ അവതരണം കാണാൻ ജപ്പാൻ പാവകളി സംഘം  കേരളത്തിൽ. ജപ്പാനിലെ ടവകസ് നഗത്തിരത്തിൽനിന്നുള്ള കൊയന്നോ, നവുകൂ എന്നീ രണ്ടുപേരാണ് തോൽപ്പാവക്കൂത്തിനെത്തിയത്‌. ചിനക്കത്തൂർ പൂരം, കാവശേരി പാവക്കൂത്തു മഹോത്സവം, കോഴിമപ്പറമ്പ് പൂരം തുടങ്ങിയ ഇടങ്ങളിലും പാവക്കൂത്തുകളി സംഘം ഇതിനകം കണ്ടു. ഇപ്പോൾ കൂനത്തറ തോൽപ്പാവക്കൂത്ത് പഠന കേന്ദ്രത്തിലാണിവർ. ഏഴുദിവസം ഇവർ ഇവിടെ താമസിച്ച്‌  പാരമ്പര്യരീതിയുള്ള തോൽപ്പാവക്കൂത്ത്‌ മനസിലാക്കും.  കേരളത്തിലെ തോൽപ്പാവക്കൂത്തിനെക്കുറിച്ച് പഠിക്കാനും പാവകളിയുടെ പാരമ്പര്യ രീതി അറിയാനും വേണ്ടിയാണ്‌ ഈ സന്ദർശനമെന്ന്‌ ഇവർ പറഞ്ഞു. ആധുനിക രീതിയിലുള്ള ജപ്പാനിലെ പാവകളിയും കേരളത്തിലെ തോൽപ്പാവക്കൂത്തും സംയോജിപ്പിച്ച്‌ പുതിയ പാവനാടകം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. തോൽപ്പാവനിർമാണം, കമ്പരാമായണം പാട്ടുകൾ തുടങ്ങിയ രീതികളും ഇവർ പഠിക്കുന്നുണ്ട്. Read on deshabhimani.com

Related News