കർഷക മാരണ ബിൽ കത്തിച്ച്‌ പ്രതിഷേധം

സംയുക്ത കർഷക സമിതി നേതൃത്വത്തിൽ പാലക്കാട്‌ അറ്ഞുവിളക്കിന്‌ മുന്നിൽ കേന്ദ്ര സർക്കരിന്റെ കാർഷിക നിയമം കത്തിക്കുന്നു


പാലക്കാട്‌ കർഷകനെ മണ്ണിൽനിന്ന്‌ ഉന്മൂലനം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ കർഷക മാരണ ബിൽ കത്തിച്ച്‌ കർഷക സമരവേദിയിൽ പ്രതിഷേധം. ഡൽഹിയിലെ കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി‌ പാലക്കാട്‌ അഞ്ചുവിളക്കിന്‌ മുന്നിൽ 23 ദിവസമായി സംയുക്ത കർഷക സമിതി തുടരുന്ന സമരത്തിലാണ്‌ ബുധനാഴ്‌ച കേന്ദ്രത്തിന്റെ കർഷകബില്ല്‌ കത്തിച്ച്‌ പ്രതിഷേധിച്ചത്‌.  കർഷക മാരണ ബിൽ കത്തിക്കൽ പ്രതിഷേധം കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്‌ഘാടനം ചെയ്‌തു. 23 –-ാം ദിവസത്തെ സമരം കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ കെ കുശലകുമാരൻ ഉദ്‌ഘാടനം ചെയ്‌തു. കിസാൻസഭ ജില്ലാ സെക്രട്ടറി പി മണികണ്‌ഠൻ അധ്യക്ഷനായി. സമിതി കൺവീനർ എ എസ്‌ ശിവദാസ്‌, കിസാൻ ജനത ജില്ലാ പ്രസിഡന്റ്‌ എടത്തറ രാമകൃഷ്‌ണൻ, കർഷക സംഘം ജില്ലാ എക്‌സിക്യുട്ടീവ്‌ ഇ എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ അപ്പുണ്ണി സ്വാഗതവും എസ്‌ സഹദേവൻ നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News