22 ശതമാനം മഴക്കുറവ്‌



പാലക്കാട്‌ ജൂൺ ഒന്നുമുതൽ ജൂലൈ 11 വരെ ജില്ലയിൽ 22 ശതമാനം‌ മഴക്കുറവ്‌. ജൂലൈ ആദ്യം ശക്തമായ മഴ പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും ദുർബലമായത് ആശങ്കയുണ്ടാക്കുന്നു.  15 വരെ ഒറ്റപ്പെട്ട മഴയ്‌ക്കുള്ള സൂചന മാത്രമാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്‌. 670.7 മില്ലീമീറ്റർ മഴ പെയ്യേണ്ടിടത്ത്‌ കിട്ടിയത്‌ 522.1 മില്ലീമീറ്റർ മാത്രം.  ശനിയാഴ്‌ച രാവിലെ എട്ടുവരെ 24 മണിക്കൂറിൽ പെയ്‌തത്‌ ശരാശരി 2.34 മില്ലീമീറ്റർ മഴയാണ്‌. വെള്ളിയാഴ്‌ച 31.18 മില്ലീമീറ്ററായിരുന്നു. മാർച്ച്‌ ഒന്നു മുതൽ മെയ്‌ 31 വരെ കിട്ടേണ്ട വേനൽമഴ 28 ശതമാനം കുറഞ്ഞു.  മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞു. മലമ്പുഴയിലെ  ജലനിരപ്പ്‌ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. 2019 ൽ ഇതേ ദിവസം 103.51 മീറ്ററായിരുന്നുവെങ്കിൽ ഇത്തവണ 103.48 മീറ്ററാണ്‌.  മഴ വീണ്ടും കുറഞ്ഞത്‌ കർഷകരെയും ആശങ്കയിലാക്കുന്നു. പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കേണ്ട സമയമാണിത്‌. എന്നാൽ വെള്ളക്കുറവ്‌ കള വീണ്ടും പെരുകാൻ‌ കാരണമാകും. Read on deshabhimani.com

Related News