ജനം നിധി തട്ടിപ്പ്‌: ഉടമ അറസ്‌റ്റിൽ



പട്ടാമ്പി ജനം നിധി ലിമിറ്റഡ് തട്ടിപ്പുകേസിൽ സ്ഥാപന ഉടമ ഓങ്ങല്ലൂർ പോക്കുപടി ആലംകോട്ട് പറമ്പിൽ മനോഹരൻ (51) അറസ്‌റ്റിലായി. നാലുവർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന  സ്ഥാപനം  പൂട്ടി കോടികളുമായി ഉടമ മുങ്ങിയെന്നാണ് പരാതി. ഒളിവിലായിരുന്ന പ്രതി  ശനിയാഴ്‌ച പട്ടാമ്പി  പൊലീസ്  സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന്‌ അറസ്‌റ്റ് രേഖപ്പെടുത്തി.  പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിച്ച നാല് ശാഖയും പൂട്ടി ഉടമ മുങ്ങിയെന്ന്‌ കാണിച്ച്‌ എഴുപതിലേറെ പേർ പട്ടാമ്പി പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. നിക്ഷേപകരുടെ പരാതിയിൽ  സ്ഥാപനത്തിന്റെ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.  സാധാരണക്കാരും വീട്ടമ്മമാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് തട്ടിപ്പിനിരയായത്. പട്ടാമ്പി ശാഖയിൽ മാത്രം നൂറിലേറെ ആവർത്തന നിക്ഷേപക്കാരുണ്ട്‌. 60 ലക്ഷം രൂപയോളം ഇവർക്ക് നഷ്ടപ്പെട്ടു. 35 സ്ഥിര നിക്ഷേപകർക്ക് 1,70,00,000  രൂപ നഷ്ടപ്പെട്ടതായി ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News