കളയല്ലേ കഞ്ഞിവെള്ളം



പാലക്കാട് ശരീരത്തിലെ സോഡിയം കുറവ് പരിഹരിക്കാൻ കഞ്ഞിവെള്ളത്തേക്കാൾ പറ്റിയ മരുന്നില്ല. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികളിലൂടെ സംവേദനപ്രവാഹം നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രായമായവരിൽ മിക്കവരിലും കണ്ടുവരുന്ന ആരോ​ഗ്യപ്രശ്നമാണ് ശരീരത്തിൽ സോഡിയം കുറയുന്നത്. ഛർദി, വയറിളക്കം, അമിത വിയർപ്പ്, വൃക്കരോ​ഗങ്ങൾ, മൂത്രം കൂടുതലായി പോകാൻ പ്രയോ​ഗിക്കുന്ന ഡൈയൂററ്റിക് മരുന്നുകളുടെ ഉപയോ​ഗം എന്നിങ്ങനെ പലതരം രോ​ഗാവസ്ഥകൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ക്ഷീണം, തളർച്ച, തലവേദന, ഛർദി എന്നിവ സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണമാണ്‌.  ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരുനുള്ള് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് കുടിക്കുന്നതും കഞ്ഞിവെള്ളത്തിലോ കരിക്കിൻ വെള്ളത്തിലോ ഉപ്പിട്ട് കുടിക്കുന്നതും സോഡിയം നഷ്ടമാകുന്നത് തടയാൻ സഹായിക്കും.  മത്സ്യം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ, റൊട്ടി, ഉരുളക്കിഴങ്ങ്, പഴവർ​ഗങ്ങൾ, പച്ചക്കറികൾ, ജൂസ്, ചീര എന്നിവയാണ് സോഡിയം ലഭിക്കുന്ന മറ്റ് സ്രോതസ്സ്‌. Read on deshabhimani.com

Related News