കർഷകസംഘം ജില്ലാ സമ്മേളനം സംഘാടക സമിതിയായി



കടമ്പഴിപ്പുറം  കേരള കർഷക സംഘം ജില്ലാ സമ്മേളനം 24, 25  തീയതികളിൽ കടമ്പഴിപ്പുറത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ആർ മുരളി, എൻ ഹരിദാസൻ, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, കെ ശ്രീധരൻ, എം മോഹനൻ, കെ രാമചന്ദ്രൻ, കെ ജയദേവൻ, സി കൃഷ്ണൻകുട്ടി, യു രാജഗോപാൽ, സേതുമാധവൻ ഏരിയ സെക്രട്ടറി പി സുബ്രഹ്മണ്യൻ, ആർ രമേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പി അരവിന്ദാക്ഷൻ (ചെയർമാൻ), പി സുബ്രഹ്മണ്യൻ(കൺവീനർ ). Read on deshabhimani.com

Related News