ഇ എം എസ്‌ സ്‌മൃതി 
ദേശീയ സെമിനാറിന്‌ ഒരുക്കമായി



പാലക്കാട്‌ ഇ എം എസിന്റെ  114 –-ാമത്‌ ജന്മവാർഷികത്തിന്റെ ഭാഗമായി 13ന്‌ പട്ടാമ്പിയിലും 14ന്‌ പാലക്കാട്ടും നടക്കുന്ന ഇ എം എസ്‌ സ്‌മൃതി ദേശീയ സെമിനാറിന്‌ ഒരുക്കമായി. കുഞ്ഞിരാമൻ മാസ്‌റ്റർ പഠന കേന്ദ്രമാണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. 13ന്‌ രാവിലെ 9.30ന്‌ പട്ടാമ്പി ആമയൂർ ഒപിഎച്ച്‌ കൺവൻഷൻ സെന്ററിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും.  പകൽ 11.15ന്‌  ‘ജാതി ജന്മി നാടുവാഴി വ്യവസ്ഥ തകർത്ത്‌ മുന്നേറിയ കേരളം: വർത്തമാന വെല്ലുവിളികൾ’ വിഷയം ഡോ. കെ എൻ ഗണേഷ്‌ അവതരിപ്പിക്കും. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനാകും. പകൽ 2.30ന്‌  ‘വലതുപക്ഷത്തിന്റെ വികല സാമൂഹ്യ നിർമിതി നീക്കങ്ങളും പ്രതിരോധവും’  വിഷയം പ്രൊഫ. വി കാർത്തികേയൻ നായർ അവതരിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനാകും. വൈകിട്ട്‌ നാലിന്‌  ‘നവകേരള നിർമിതിയും വെല്ലുവിളികളും’ വിഷയം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ അവതരിപ്പിക്കും. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനാകും.  14ന്‌ രാവിലെ 9.30ന്‌ പാലക്കാട്‌ സൂര്യരശ്‌മി കൺവൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌  ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ അധ്യക്ഷനാകും. പകൽ 11.30ന്‌  ‘ചരിത്രവും ശാസ്‌ത്ര വിജ്ഞാനവും നിരാകരിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസം’ ഡോ. ബി ഇഖ്‌ബാൽ അവതരിപ്പിക്കും.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ അധ്യക്ഷയാകും. പകൽ 2.30ന്‌  ‘ഇന്ത്യയിലെ കാർഷിക പ്രശ്‌നങ്ങൾ: കേരളത്തിന്റെ അനുഭവം’ അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ അവതരിപ്പിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ അധ്യക്ഷനാകും. വൈകിട്ട്‌ നാലിന്‌  ‘ലിംഗ സമത്വത്തിലേക്ക്‌ ഇനിയെത്ര ദൂരം’ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗം  കെ എസ്‌ സലീഖ അധ്യക്ഷയാകും. സെമിനാറിൽ ഇതുവരെ 750 ഓളം പേർ രജിസ്‌റ്റർ ചെയ്‌തു. ശനിയാഴ്‌ചവരെ രജിസ്‌റ്റർ ചെയ്യാം. www.kunjiraman masterstudycentre.com. Read on deshabhimani.com

Related News