പാലക്കാട് നഗരത്തിൽ ഒമ്പതുപേരെ കടിച്ച നായയ്‌ക്ക്‌ പേവിഷബാധ



പാലക്കാട്  നഗരത്തിൽ ഞായറാഴ്ച ഒമ്പതുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ചത്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. കടിയേറ്റവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. കുത്തിവയ്‌പ്പെടുക്കണമെന്ന് ഡിഎംഒ അറിയിച്ചു. മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ ഉടമസ്ഥർ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടണം. ഞായർ വൈകിട്ടാണ് നഗരത്തിൽ തെരുവുനായ ആളുകളെ കടിച്ചത്.  നിരവധി തെരുവുനായ്ക്കൾക്കും കടിയേറ്റു. നാലുപേർ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച നായയെ മൃഗസംരക്ഷണവകുപ്പ് പിടികൂടി കൂട്ടിലാക്കി പ്രത്യേകം നിരീക്ഷിച്ചിരുന്നു.  തിങ്കളാഴ്ചയാണ് നായ ചത്തത്. ഹെഡ് പോസ്റ്റ് ഓഫീസ്, കൊപ്പം പ്രദേശങ്ങളിൽ 50ലേറെ തെരുവുനായ്ക്കളുണ്ട്. Read on deshabhimani.com

Related News