സഹകരണ മേഖലയെ സംരക്ഷിക്കാൻ 
സിഐടിയു മാർച്ച്

സിഐടിയു ഡിവിഷൻ കമ്മിറ്റി ഒറ്റപ്പാലം ഹെഡ് പോസ‍്റ്റ‍് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്  രാജ്യത്തിന് മാതൃകയായി വളർന്ന കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ സിഐടിയു ഡിവിഷൻ കേന്ദ്രങ്ങളിൽ സഹകരണ സംരക്ഷണ മാർച്ച് നടത്തി. ഒറ്റപ്പാലത്ത് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി.  പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു. പി ജി രാംദാസ് അധ്യക്ഷനായി. ടി കെ നൗഷാദ്, സി കൃഷ്ണകുമാർ, എം ഹരിദാസ്, കെ നിത്യാനന്ദൻ എന്നിവർ സംസാരിച്ചു. കുഴൽമന്ദം പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് വി വി വിജയൻ ഉദ്ഘാടനം ചെയ്തു. വി രമേഷ് കുമാർ അധ്യക്ഷനായി. നെന്മാറയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ ഉദ്‌ഘാടനം ചെയ്തു. യു അസീസ് അധ്യക്ഷനായി. തൃത്താല കൂറ്റനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. വി പി രാജൻ അധ്യക്ഷനായി. ആലത്തൂരിൽ ഡിവിഷൻ സെക്രട്ടറി കെ മാണിക്യൻ ഉദ്‌ഘാടനം ചെയ്തു. സി രാഘവൻ അധ്യക്ഷനായി.  കഞ്ചിക്കോട് പോസ്റ്റ് ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി വി രമേഷ് അധ്യക്ഷനായി. ചിറ്റൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ കമ്മിറ്റി അംഗം ആർ എ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു. എ കൃഷ്ണകുമാർ അധ്യക്ഷനായി. അകത്തേത്തറ പോസ്റ്റ് ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ഡി സദാശിവൻ അധ്യക്ഷനായി. ചെർപ്പുളശേരിയിൽ ജില്ലാകമ്മിറ്റി അംഗം ഇ ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു. വി പി ഷമീജ് അധ്യക്ഷനായി.  ശ്രീകൃഷ്ണപുരത്ത് ജില്ലാകമ്മിറ്റി അംഗം എൻ ഹരിദാസൻ ഉദ്‌ഘാടനം ചെയ്തു. എം മോഹൻദാസ് അധ്യക്ഷനായി. പട്ടാമ്പിയിൽ ഡിവിഷൻ പ്രസിഡന്റ് എൻ പി വിനയകുമാർ ഉദ്‌ഘാടനം ചെയ്‌തു. പി സി വാസു അധ്യക്ഷനായി. Read on deshabhimani.com

Related News