സിപിഐ എം ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌



  പാലക്കാട്‌ ത്രിപുരയിൽ സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ്‌ ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന്‌ പാലക്കാട്‌ സുൽത്താൻപേട്ട ആയുർവേദ ആശുപത്രിക്കുസമീപമാണ്‌ പരിപാടി. ത്രിപുരയിലെ അർധ ഫാസിസ്‌റ്റ്‌ വാഴചയ്‌ക്കെതിരേയും പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പരിപാടി. Read on deshabhimani.com

Related News