സിപിഐ എം ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പ്രകാശിപ്പിക്കുന്നു


പാലക്കാട്  സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രകാശിപ്പിച്ചു.  ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ഇ എൻ സുരേഷ്ബാബു, ടി കെ നാരായണദാസ്, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി എന്നിവർ സംസാരിച്ചു.  രാമനാട്ടുകര സ്വദേശി അനൂപ് ശങ്കറാണ് ലോഗോ രൂപകൽപ്പന ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ മത്സരത്തിലൂടെയാണ് ലോഗോ തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News