ന്യൂനപക്ഷ വേട്ട: ഏരിയ കേന്ദ്രങ്ങളിൽ ഇന്ന്‌ സിപിഐ എം പ്രതിഷേധം



പാലക്കാട്‌ മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കുമെതിരെ ആർഎസ്‌എസ്‌ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച പ്രതിഷേധദിനം ആചരിക്കും. ഏരിയ കേന്ദ്രങ്ങളിൽ വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പാലക്കാട്ടും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വടക്കഞ്ചേരിയിലും ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും- ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിങ്ങൾക്കും ക്രിസ്‌ത്യാനികൾക്കും പട്ടികജാതി –- വർഗ വിഭാഗങ്ങൾക്കുമെതിരെ ആക്രമണം വർധിക്കുകയാണ്‌. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ക്രൈസ്‌തവ ആരാധനാലയങ്ങൾക്കെതിരെ മുന്നൂറിലേറെ ആക്രമണമുണ്ടായി. പശുസംരക്ഷണം, ലൗ ജിഹാദ്‌ തുടങ്ങിയവ ഉയർത്തിയുള്ള ആക്രമണങ്ങൾ ഏറെയാണ്‌. ഫാദർ സ്‌റ്റാൻ സാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്‌. കേരളത്തിൽ ആർഎസ്‌എസും എസ്‌ഡിപിഐയും കലാപനീക്കം നടത്തുന്നു. വർഗീയ ധ്രുവീകരണത്തിനാണ്‌ ഇരുകൂട്ടരുടെയും ശ്രമം. ഇത്തരം നീക്കങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കാനാണ്‌ സിപിഐ എം പ്രതിഷേധദിനം ആചരിക്കുന്നത്‌. Read on deshabhimani.com

Related News