10 ദിവസം: കെഎസ്ഇബിക്ക് നഷ്ടം 2.2 ലക്ഷം



പാലക്കാട് കനത്ത മഴയെത്തുടർന്ന്‌ 10 ദിവസത്തിനിടെ ജില്ലയിൽ കെഎസ്ഇബിക്ക് 2.2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 29 ലോ ടെൻഷൻ തൂണുകളും രണ്ട് ഹൈ ടെൻഷൻ തൂണും പൊട്ടിനശിച്ചു.  മഴ ശക്തമായെങ്കിലും വ്യാപകമായി കാറ്റില്ലാതിരുന്നത്‌ നാശത്തിന്റെ അളവ്‌ കുറച്ചു. തകർന്ന തൂണുകൾ മണിക്കൂറുകൾക്കകം ജീവനക്കാർ പുനഃസ്ഥാപിച്ചു. മഴക്കാലത്തിന് മുന്നോടിയായി പഴകിയ തൂണുകൾ മാറ്റിയതും ലൈനുകളിലടക്കം അറ്റകുറ്റപ്പണി നടത്തിയതും നഷ്ടം കുറച്ചുവെന്നാണ് വിലയിരുത്തൽ. ഏത് സാഹചര്യവും നേരിടാൻ ജീവനക്കാർ സജ്ജരായിരുന്നു.  ജൂൺ, ജൂലൈ മാസങ്ങളിൽ കെഎസ്ഇബിക്ക് രണ്ട് കോടി രൂപയുടെ നാശമുണ്ടായി. ജൂലൈയിലുണ്ടായ ശക്തമായ കാറ്റാണ് നഷ്ടം വർധിപ്പിച്ചത്.  തകരാർ ഉണ്ടാകുന്ന ഘട്ടത്തിൽ പരിഹരിക്കാൻ ജീവനക്കാർ സജ്ജമാണെന്ന് ചീഫ് എൻജിനിയർ കെ ബൈജു പറഞ്ഞു. Read on deshabhimani.com

Related News