യൂത്ത് കോണ്‍​ഗ്രസിൽ 
ഷാഫിക്കെതിരെ പടയൊരുക്കം



    പാലക്കാട് യൂത്ത് കോൺ​ഗ്രസിൽ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം. സംഘടനാ തെരഞ്ഞെടുപ്പിൽ ഇഷ്ടക്കാരെമാത്രം തിരുകിക്കയറ്റാൻ ഷാഫി ശ്രമിക്കുന്നതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. ഇതേച്ചൊല്ലി നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടുകയാണ്‌. പുനഃസംഘടനയിലെ തർക്കത്തെ തുടർന്ന്‌ ജില്ലയിലെ പ്രധാന കോൺഗ്രസ്‌ നേതാക്കൾ ഷാഫിക്കെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നതിന് പിന്നാലെയാണ് യൂത്ത് കോൺ​ഗ്രസിലെ പടയൊരുക്കം.  സംഘടനാ തെരഞ്ഞെടുപ്പിൽ സമവായത്തിന് ശ്രമിക്കാതെ ഷാഫി സ്വന്തം ആളുകളെ നിർദേശിക്കുകയാണെന്നാണ് പരാതി. ഐ ​ഗ്രൂപ്പിനെയും ​ഗ്രൂപ്പില്ലാത്തവരെയും പൂർണമായി ഷാഫി ഇടപെട്ട്‌ ഒഴിവാക്കി. എ ​ഗ്രൂപ്പിൽത്തന്നെ തന്റെ ഇഷ്ടക്കാരെ മാത്രമാണ് നിർദേശിക്കുന്നതെന്നും ​ഒരു വിഭാ​ഗം ആരോപിച്ചു. തെരഞ്ഞെടുപ്പിന് അനുവദിക്കാതെ ഏകപക്ഷിയമായി എ ​ഗ്രൂപ്പ് പ്രതിനിധികളെ നിശ്ചയിച്ചാൽ സംസ്ഥാന നേതൃത്വത്തെയും കെപിസിസിയെയും സമീപിക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. യൂത്ത് കോൺ​ഗ്രസിനെ ജില്ലയിൽ ഷാഫി ഫാൻസ് അസോസിയേഷനാക്കിയെന്നും ഇവർ ആരോപിക്കുന്നു. Read on deshabhimani.com

Related News