അജയ്കുമാറും റീബ അന്ന ജോർജും ജേതാക്കൾ



  പാലക്കാട്‌ റൗണ്ട് ടേബിൾ സംഘടിപ്പിച്ച റബ്ഫില പാലക്കാട്‌ ഹാഫ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ അജയ്കുമാറും (ഒരു മണിക്കൂർ ഏഴ് മിനിറ്റ് 45 സെക്കൻഡ് ) വനിതാ വിഭാഗത്തിൽ റീബാ അന്ന ജോർജും (1:24:58) ജേതാക്കളായി. 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ജെ അശ്വനും (00:33:09) വനിതാ വിഭാഗത്തിൽ എസ് സൗമ്യയും (00:40:09) വിജയികളായി. അഞ്ച് കിലോമീറ്റർ പുരുഷ വിഭാഗത്തിൽ എം മിഥുനും (00:16:23) വനിതാ വിഭാഗത്തിൽ ജി ഗായത്രിയും (00:18:44) ഒന്നാമതെത്തി. 21 കിലോമീറ്റർ വെറ്ററൻ പുരുഷവിഭാഗത്തിൽ ആർ വേണുഗോപാലും (01:46:05) വനിതാ വിഭാഗത്തിൽ മേരി ജോഷിയും (02:12:16) വിജയിച്ചു. 10 കിലോമീറ്റർ വെറ്ററൻ പുരുഷ വിഭാഗത്തിൽ ജോസ് ഇല്ലിക്കലും (00:38:28) വനിതാ വിഭാഗത്തിൽ കലൈമണിയും (00:59:15) വിജയികളായി. മൂന്നു വിഭാഗങ്ങളിലുമായി  രണ്ടായിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത മാരത്തൺ സപ്ലൈകോ ചെയർമാൻ സഞ്ജീവ് പട്ജോഷി ഫ്ലാഗ് ഓഫ് ചെയ്തു. Read on deshabhimani.com

Related News